അർജൻറ്റീനൻ പ്രതിരോധ കോട്ടയുടെ കാവലാൾ ആണ് സെർജിയോ റൊമേറൊ. 2014 വേൾഡ് കപ്പിൽ ഹോളണ്ടിനെതിരായ പെനാൾട്ടി ഷൂട്ടൗട്ട് ഒന്നു മതി റൊമേറൊയുടെ കഴിവ് തിരിചറിയാൻ.
ഇന്ന് താരം കളിക്കുന്നത് ചുവന്ന ചെകുത്താൻമാരുടെ കൂടെ ആണ്. അർജൻറ്റീനയുടെ വിശ്വസ്തനായ റോമേറോ 1987 ഫെബ്രുവരി 22 നാണ് ജനിചത്.
ഗോൾ കീപ്പർ പൊസഷനിൽ കളിക്കുന്ന റൊമേറോ "അർജൻറ്റൈൻ പ്രിമേറെ ഡിവിഷൻ" നിലെ "റേസീംഗ് ക്ലബി "ലാണ് സീനിയർ ലെവലിൽ അരങ്ങേറിയത്. 2006 ൽ അരങ്ങേറിയ താരം ആ സീസണിനവസാനം തന്നെ ഡച് ക്ലബായ Alkmaar Zaanstreek ലേക്ക് ചുവടുമാറി. 2009 ൽ Eredivisie നേടി. രണ്ടു വർഷത്തിനു ശേഷം " Sampdoria "യിലേക്ക് കൂടു മാറി
.
റേസിംഗ് ക്ലബിലെ മത്സരം കണ്ടിട്ടാണ് വാൻഗാൾ റൊമേറൊയെ സൈൻ ചെയ്തത്. ഒന്നാംനമ്പർ ഗോളി ബോയ് വാട്ടർമാന് പരിക്കേറ്റതിനെ തുടർന്ന് സെപ്തംബർ 30ന് Heracles Almelo ക്കെതിരെ ആണ് അരങ്ങേറിയത്.
2008-09 സീസണിൽ 950 മിനുട്ട് ക്ലിൻ ഷീറ്റ് നിലനിർത്തി റൊമേറോ. തൻറ്റെ മിസ്റ്റേക്ക് കാരണം ഗോൾ വഴങ്ങിയതിനെ തുടർന്ന് ഡ്രസിംഗ് റൂമിൻറ്റെ വാതിലിലും മതിലിലും റൊമേറോ കൈകൊണ്ടിചു എല്ലു തകർന്ന് ഹോസ്പിലിൽ ആയി. ഏപ്രിലിൽ തിരിചു വരികയും ലീഗ് കിരീടം എടുക്കുകയും ചാംപ്യൻസ് ലീഗ് , യൂറോപയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
2013 -14 സീസണിൽ മൊണോക്കയിലേക്ക് ലോണിനും 2015 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും റൊമേറൊ വന്നു. ആഗസ്റ്റ് 8ന് ഓൾഡ് ട്രാഫോർഡിൽ ടോട്ടനാഹാമിനെതിരെ ആയിരുന്നു പ്രീമിയർ ലീഗ് അരങ്ങേറ്റം. അർജൻറ്റീന-ഡച്-ഇറ്റാലിയൻ- ഫ്രഞ്ച് -ഇഗ്ലീഷ് ലീഗിലെല്ലാം റോമേറൊ തന്റെ സാന്നിധ്യം അറിയിചു. അർജൻറ്റീനൻ സീനിയർ ടീമിൽ 2008 ഒളിംപിക് സ്വർണം നേടുന്നതിൽ റൊമേറോക്കും പങ്കുണ്ട്.
അർജൻറ്റീനയുടെ ഒന്നാം നമ്പർ ഗോളി ആണ് ഇന്ന് റൊമേറൊ. മാഞ്ചസ്റ്ററിൽ 20ആം നമ്പറിലും.
റൊമേറെയെ കുറിച് ഓർക്കുമ്പോൾ മനസിൽ ഓടി വരുന്ന സംഭവങ്ങളാണ്
ഹോളണ്ടിനെതിരെ പെനാൾട്ടി സേവ് ചെയ്തത്.
120 മിനുട്ട് പൊരുതി കളിചിട്ടും കളി പെനാൾട്ടിയെന്ന ഭാഗ്യ പരീക്ഷണത്തിലേക് നീങ്ങിയപ്പോൾ രക്ഷകനായ് മാറിയത് റൊമേറൊ ആയിരുന്നു.
പിന്നീട് നടന്ന കോപാ അമേരിക്കയിൽ കൊളംബിയക്കെതിരായ കോപാ അമേരിക്ക ക്വാർട്ടർ മത്സരത്തിലെ പെനാൾട്ടി തടഞ്ഞത്. മെസ്സിയേയും അർജൻറ്റീനയേയും വെല്ലു വിളിച സുനിഗയുടെ പെനാൾട്ടി തടുത്തിട്ടാണ് റൊമേറോ ആരാധകർക്ക് വിരുന്നൊരുക്കിയതൂ.
അർജൻറ്റീനക്കു വേണ്ടി 60 ഓളം കളികളി ൽ ഗ്ലൗസണിഞ്ഞു.
വരാനിരിക്കുന്ന കോപയിലും അർജൻറ്റീനയുടെ വലകാക്കുക റൊമേറോ ആയിരിക്കും.
Comments
Post a Comment