Skip to main content

"പാളി പോയ യുദ്ധ തന്ത്രം"

അത്‌ലറ്റിക്കോ മാഡ്രിഡിനോട് റയല്‍ തോറ്റതിനെ സ്പാനിഷ് പത്രങ്ങള്‍ ടൈറ്റാനിക്കിനോടാണ് ഉപമിച്ചത്. അതായത് മുങ്ങുന്ന കപ്പല്‍. വന്‍കിട താരങ്ങളും ആര്‍ത്തുവിളിക്കാന്‍ ആവശ്യത്തിലേറെ ആരാധകരും, ഖജനാവ് നിറയെ പണവുണ്ടായിട്ടും വിജയം മാത്രം ടീമിന്റെ വഴിക്ക് വരുന്നില്ല. ലാലിഗയില്‍ കിരീട പ്രതീക്ഷ പോയതോടെ കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും കിരീടവരള്‍ച്ചയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.


നാട്ടങ്കത്തില്‍ തോറ്റത്തോടെ റയല്‍ ആരാധകര്‍ ആകെ കലിപ്പിലാണ്. ടീമിനുളളില്‍ വാളെടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരിശീലകന്‍ സിനദിന്‍ സിദാനും. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീന പെരസാകട്ടെ വിര്‍ശങ്ങളുടെ ഒത്തനടുക്കും. ലോക ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്മാരായ റയല്‍മാഡ്രില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. തുടര്‍ച്ചയായി മൂന്നാം തവണയാണ് അത്‌ലറ്റിക്കോയോട് ടീം ലീഗില്‍ തോല്‍ക്കുന്നത്. ഇത് നാണക്കേടിന്റെ റെക്കോഡുമാണ്. ലീഗില്‍ മൂന്നാം സ്ഥാനത്തുളള ടീമിന് ഇനി കിരീടം ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുമില്ല.
കിരീടമില്ലാത്ത കഴിഞ്ഞ സീസണിന് ശേഷം കാര്‍ലോ ആന്‍സലോട്ടി പോയി പകരം റാഫേല്‍ ബെനീറ്റസും തുടര്‍ന്ന് സിനദിന്‍ സിദാനും വന്നതിന് ശേഷവും ടീമിന്റെ മികവിലും മനോഭാവത്തിലും കാര്യമായ മാറ്റം വന്നിട്ടില്ല. സൂപ്പര്‍ താരങ്ങളുടെ കൂട്ടത്തില്‍ അസംതൃപ്തി പുകയുകയാണ്. അത്‌ലറ്റിക്കോക്കെതിരായ മത്സരത്തിന് ശേഷം സഹതാരങ്ങള്‍ക്കെതിരെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ രംഗത്തുവന്നു. കളിക്കളത്തില്‍ പിന്തുണ ലഭിക്കാത്തതാണ് പോര്‍ച്ചുഗല്‍ താരത്തെ വിഷമിപ്പിക്കുന്നത്. മറ്റൊരു സൂപ്പര്‍ താരമായ ഗാരത് ബെയ്ല്‍ ഏറെ കാലവും പരിക്കിന്റെ പിടിയിലാണ്. ബെനീറ്റസിനെ മാറ്റിയത് ബെയ്‌ലിന് പിടിച്ചിട്ടുമില്ല. സെക്‌സ് ടേപ്പ് കേസില്‍ കുടുങ്ങിയ ഫ്രഞ്ച് വിങ്ങര്‍ കരീം ബെന്‍സമ കേസിന്റെ സമ്മദര്‍ദത്തിലാണ്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കൊളംബിയന്‍ താരം ഹാമീഷ്  റോഡ്രിഗസിന് സിദാന്‍ കാര്യമായി അവസരം നല്‍കുന്നുമില്ല.



സിദാന്റെ തിരിച്ചറിവ്
നാട്ടങ്കത്തിലെ തോല്‍വിയോടെ തന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ബുദ്ധിമാനായ സിദാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത സീസണില്‍ കളിക്കാരും പരിശീലകനും മാറുമെന്ന സിദാന്റെ വാക്കുകളില്‍ സീസണ്‍ അവസാനം വരെ തുടരാനുളള മോഹമുണ്ട്. അടുത്ത കളികളില്‍ അടിമുടി മാറിയ ടീമിനെ ഇറക്കുമെന്ന് വ്യക്തമാക്കിയതിനാല്‍ പല പ്രമുഖരും പരിശീലകന്റെ നോട്ടപുളളികളായി മാറിയെന്ന് ചുരുക്കം. അതിനിടെ ക്രിസ്്റ്റിയാനോ സീസണ്‍ അവസാനത്തോടെ ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. ബയറണ്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയാണ് പകരക്കാരനാകാനുളള പട്ടികയില്‍ മുന്നില്‍.
സ്വന്തം ഗ്രൗണ്ടില്‍ ആദ്യമായാണ് സിദാന്‍ തോല്‍വിയറിയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ കപ്പ് നേടിയാല്‍ വിമര്‍ശം കുറയ്ക്കാന്‍ കഴിയുമായിരിക്കാം. എന്നാല്‍ നിലവിലെ ടീമിനെ വച്ച് കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് സിദാന് പോലും വിശ്വസിക്കുന്നില്ല.
അദൃശ്യമായ മധ്യനിര
പ്രതിരോധം മോശമല്ല. മുന്നേറ്റം കേമം. എന്നാല്‍ മധ്യനിരയാണ് തോല്‍വികളില്‍ പ്രതിസ്ഥാനത്തുളളത്. ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, ഹാമിഷ് റോഡ്രിഗസ്, ഇസ്‌കോ എന്നിവരാണ് മധ്യഭാഗത്തെ പ്രധാനികള്‍. എന്നാല്‍ കളി ജയിപ്പിക്കാനുളള മികവ് ഇവര്‍ക്കാര്‍ക്കുമില്ല. സിദാന് ശേഷം മികച്ച പ്ലേമേക്കര്‍ ടീമില്‍ വന്നിട്ടില്ല. അതിന് കഴിവുണ്ടായിരുന്ന മെസ്യൂട്ട് ഓസിലിനെ മൗറീന്യോയുടെ കാലത്ത് പറഞ്ഞുവിടുകയും ചെയ്തു.
5755 കോടി രൂപ മൂല്യമുളളതാണ് റയല്‍ ടീം. എന്നാല്‍ മൂല്യത്തിനനുസരിച്ചുളള കളി ടീമില്‍ നിന്നും വരുന്നില്ല. കളിക്കളത്തില്‍ ഏറിയും കുറഞ്ഞുമാണ് നിലവാരം. ഒരു ദിവസം എതിരാളികളുടെ വല നിറയ്ക്കുന്ന ടീം അടുത്ത കളിയില്‍ കഷ്ടിച്ച് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യും.

നിയതമായ കളിനിയമങ്ങളോ തന്ത്രങ്ങളോ കളിക്കളത്തില്‍ പുറത്തെടുക്കാന്‍ കഴിയുന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പന്തെത്തിക്കുന്നില്‍  മധ്യ-പ്രതിരോധനിരകളുടെ ചുമതല തീരുന്നു. ആരാധകരെ സംതൃപ്തിപ്പെടുത്താനുള്ള സൗന്ദര്യം പോലും അടുത്ത കാലത്ത് പുറത്തെടുക്കാന്‍ ടീമിനായില്ല. വിങ്ങിലൂടെയുളള ക്രിസ്റ്റ്യാനോയുടെ കുതിച്ചോട്ടമായി അവരുടെ കളി മാറുന്നു.
ആന്‍സലോട്ടി മികച്ച മാനേജരായിരുന്നു. കളിക്കളത്തിലെ തന്ത്രങ്ങളെക്കാല്‍ കളിക്കാരെ മാനേജ് ചെയ്യുന്നതില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ ബെനീറ്റസ് തന്ത്രങ്ങളില്‍ വിശ്വസിച്ചു. ചെറുകിട ക്ലബ്ബല്ല റയല്‍ എന്ന് മനസിലാക്കിയപ്പോഴേക്കും കസേര തെറിച്ചിരുന്നു. കളിക്കാരുടെ ബഹുമാനത്തില്‍ വിജയം നേടാമെന്ന ധാരണ തെറ്റാണെന്ന് സിദാനും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. മുമ്പ് പരിശീലകനായി കാര്യമായ അനുഭവപരിചയമില്ലാത്തത് നിര്‍ണായക സമയത്ത് സിദാന്‍ അനുഭവിക്കുന്നു. അത്‌ലറ്റിക്കോക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം പ്രതിരോധത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ ചക്രവ്യൂഹം പിളര്‍ത്താനുള്ള തന്ത്രങ്ങള്‍ മുന്‍ ഫ്രഞ്ച് നായകന്റെ കയ്യിലില്ലാതെ പോയി.
കാണികളുടെ കൂവിവിളിയും വിമര്‍ശകരുടെ കടന്നാക്രമണവും കൊണ്ട് വലഞ്ഞിരിക്കുകയാണ് ക്ലബ്ബ് പ്രസിഡന്റ് പെരസ്. പണമെറിഞ്ഞ് വിജയങ്ങള്‍ ശീലമാക്കിയ പെരസിന് മുന്നില്‍ തന്ത്രങളുണ്ടാകും. എന്നാല്‍ പെട്ടെന്ന് വിമര്‍ശങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന മന്ത്രവടിയൊന്നും അദ്ദേഹത്തിന്റെ കൈയിലില്ല.
റയലിന് സാമ്പത്തികമായി മികച്ച അടിത്തറയുണ്ടാക്കിയ പ്രസിഡന്റാണ് സിവില്‍ എഞ്ചിനിയറായ പെരസ്. ഫുട്‌ബോളിലെ അമിത വാണിജ്യവത്ക്കരണം കാരണം പ്രസിഡന്റ് സാഥാനം ഒരിക്കല്‍ നഷ്ടപ്പെട്ടയാള്‍. എന്നാല്‍ പണത്തിന്റെ കരുത്തില്‍ തിരിച്ചെത്തിയതിന് ശേഷം പെരസിന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ന്നിട്ടില്ല.  എണ്ണം പറഞ്ഞ 39 കളിക്കാരെ ടീമിലേക്ക് കൊണ്ടുവന്ന പ്രസിഡന്റിന് സമീപകാലത്തെ നീക്കങ്ങള്‍ പഴിച്ചു. എയ്ഞ്ചല്‍ ഡി മരിയ, സാബി അലോണ്‍സോ, സമി ഖദീരെ തുടങ്ങിയ മധ്യനിരക്കാര്‍ ടീം വിട്ടതും, വന്‍തുക മുടക്കി കൊണ്ടുവന്നവര്‍ ഫോമിലേക്കുയരാത്തതും തിരിച്ചടിയാണ്. സിദാനും ഫിഗോയും റൊണാള്‍ഡോയും റൗളുമുള്ള കാലത്തെ നക്ഷത്രകൂട്ടത്തെ പുനസൃഷ്ടിക്കാനുളള നീക്കം ഫലവത്താകുന്നുമില്ല.2011-12 ന് ശേഷം ലാലിഗയില്‍ ജയിക്കാന്‍ ക്ലബ്ബിനായിട്ടില്ല. 2014 ല്‍ നേടിയ ചില കിരീടവിജങ്ങളാണ് പെരസിനെ പിടിച്ചുനിര്‍ത്തുന്നത്.
കണക്കെടുപ്പിന്റെ ഫുട്‌ബോള്‍
4339 കോടി രൂപയാണ് റയലിന്റെ കഴിഞ്ഞ സീസണിലെ വരുമാനം. സ്‌പോണ്‍സര്‍ഷിപ്പുകളും മത്സര ടിക്കറ്റും  ടെലിവിഷന്‍ അവകാശവും വാണിജ്യവരുമാനവും ഉള്‍പ്പെട്ടതാണിത്. ക്ലബ്ബ് ഫുട്‌ബോളില്‍ ഏറെ കാലമായി റയലാണ് ലോകത്തെ സമ്പന്നമായ ടീം. കിരീടനേട്ടങ്ങളേക്കാള്‍ വന്‍കിട കളിക്കാരുടെ സാന്നിധ്യം കൊണ്ടാണ് റയല്‍ നേട്ടമുണ്ടാക്കുന്നത്. പ്രധാനപ്പെട്ട കിരീടം അവര്‍ക്ക് സീസണില്‍ ആവശ്യമാണ്. അല്ലെങ്കില്‍ കണക്കുകളുടെ കളിക്കളത്തില്‍ ഇടര്‍ച്ചയുണ്ടാകും. ക്രിസ്റ്റ്യാനോ ടീം വിടാന്‍ തയ്യാറായാല്‍ സമഗ്രമായ പൊളിച്ചുപണിക്ക് മാനേജ്‌മെന്റ് തയ്യാറായേക്കും. എന്നാല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫയുടെ വിലക്കുളളത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്തായാലും റയലിന് പരീക്ഷണകാലമാണ്.

Comments

Popular posts from this blog

ഇന്ത്യയുടെ രണ്ട് യുവതാരങ്ങൾ ലിവർപൂളിലെക്ക്

Two Indian internationals will visit LFC’s Academy and Melwood training ground this week in recognition of their hard work and achievements at the LFC International Academy in Maharashtra, India. Jerry Mawihmingthanga and Lallianzuala Chhangte (Zola) have been invited to Liverpool to take part in a week-long coaching programme at the LFC Academy in Kirkby, making them the first ever players from the Liverpool International Football Academy - DSK Shivajians to ever be awarded the chance. The first stop on the experience was Melwood where Zola and Jerry got the chance to meet first team players, James Milner and Phillipe Coutinho to pick up some tips and words of encouragement before observing a First Team training session led by Manager Jürgen Klopp. The two young players who have been with the LFC-DSK Academy for around two years have performed impressively for both the Academy and the India national youth and senior teams. Zola recently became LFC-DSK’s first ever ...

"അർജൻറ്റീനൻ ഉരുക്ക് "

അർജൻറ്റീനൻ പ്രതിരോധ കോട്ടയുടെ കാവലാൾ ആണ് സെർജിയോ റൊമേറൊ. 2014 വേൾഡ് കപ്പിൽ ഹോളണ്ടിനെതിരായ പെനാൾട്ടി ഷൂട്ടൗട്ട് ഒന്നു മതി റൊമേറൊയുടെ കഴിവ് തിരിചറിയാൻ. ഇന്ന് താരം കളിക...