5 തവണ ലോകത്തിലെ എറ്റവും മികച്ച ഫുട്ബോളർ ആകുക- നമ്മുടെ തലമുറയിലെ ഫുട്ബോൾ ആരാധകർക്ക് ഇത് മനുഷ്യനാൽ സാധ്യമാകും എന്ന് തോന്നുമെങ്കിൽ അതിനു കാരണം ലയണൽ മെസ്സി എന്ന 5 അടി 6 ഇഞ്ചുകാരനാണ്. നമുക്ക് മുമ്പുള്ള തലമുറയിലും, നമുക്ക് ശേഷവുമുള്ള തലമുറയ്ക്കും മെസ്സി ഒരു അൽഭുദമായി നിൽക്കും എന്ന് ഉറപ്പിച്ചു പറയാം . മെസ്സി ഇന്ന് ചെയ്യുന്നത് അമാനിഷുകമായി നാളത്തെ തലമുറ കാണും. ഭാഗ്യം ചെയ്ത തലമുറ ആണ് നമ്മളുടെത്. കാരണം 100 വർഷത്തിൽ ഒരിക്കൽ മാത്രം കണ്ടേക്കാവുന്ന ഒരു പ്രതിഭാസത്തെയാണ് നാം ഓരോ വാരാന്ത്യങ്ങളിലും നാം ദർശിക്കുന്നത്.
മെസ്സിയ്ക്ക് ഇപ്പോഴും 28 വയസ്സേ ആയിട്ടുള്ളൂ എന്നതാണ് എടുത്തു പറയണ്ട മറ്റൊരു കാര്യം. 28 ആം വയസ്സിൽ 2 തവണ ഈ പുരസ്കാരം നേടിയവർ തന്നെ കുറവാണ് എന്നോർക്കണം. ഇക്കാണുന്ന നേട്ടങ്ങൾ നേടിയിട്ടും, വിനയം കാത്തു സൂക്ഷിക്കുന്നതാണ് മെസ്സിയുടെ വിജയം . തന്റെ ഇണ്ടിവിജ്വൽ നേട്ടങ്ങളെക്കാൾ മെസ്സി എന്നും പ്രാധാന്യം കൊടുക്കുന്നത് ടീം നേടുന്ന വിജയങ്ങൾക്കാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ബാഴ്സ നേടുന്ന വിജയങ്ങൾക്ക് പിന്നിൽ മെസ്സിയുടെ ഈ മനോഭാവമാണ്. സൂപ്പർ താരമായിട്ടും, താനും ടീമിലെ ഒരാൾ മാത്രമാണ് എന്ന് കരുതുന്ന മെസ്സിയുടെ ഈഗോ ഒട്ടുംമില്ലാത്ത മനോഭാവം വളർന്നു വരുന്ന ഓരോ താരത്തിനും പാഠമാണ്.
11 ആം തവണയാണ് ഒരു ബാഴ്സലോണ താരം ലോകഫുട്ബോളർ ആകുന്നത്. അഞ്ചാം ബാലൻഡിയോർ മെസ്സിയേ തേടിയെത്തിയപ്പോ
ഴും, മറ്റു നാലു തവണത്തെ പോലെ തന്നെ ഇത്തവണയും ഉറപ്പിച്ചു പറയാം ലയണൽ മെസ്സിയെ ഇന്ന് കാണുന്ന പോലെയാക്കിയത് ഫുട്ബോൾ ക്ലബ് ബാഴ്സലോണ എന്ന വലിയ ക്ലബാണ് എന്ന്. 12 ആം വയസ്സിൽ 'ഗ്രോത്ത് ഹോർമോൺ' എന്ന അസുഖം ബാധിച്ചു ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ച നിന്ന സമയത്ത് ഒരു കൈ കൊടുത്തു സഹായിച്ചത് ഈ വലിയ ക്ലബാണ്.
മെസ്സിയിലെ അപാരമായ കഴിവ് തിരിച്ചറിഞ്ഞ യൂത്ത് കോച്ചുകൾ അദ്ദേഹത്തെ സ്പെഷ്യൽ കെയർ നൽകി ട്രെയിൻ ചെയ്യിച്ചു. ജെറാർഡ് പീക്കെ, സെസ്ക്ക് ഫാബ്രിഗസ് പോലുള്ളവരുടെ ഒപ്പം മെസ്സി ലാ മാസിയയിൽ വളർന്നു. 2004 ഇൽ മെസ്സിയുടെ അസാമാന്യ പ്രകടനങ്ങൾ ശ്രദ്ധിച്ച റൊണാൽഡീഞ്ഞ്യോ അടക്കമുള്ള സഹതാരങ്ങൾ മെസ്സിയെ സീനിയർ ടീമിൽ എടുക്കാൻ അന്നത്തെ സീനിയർ ടീം മാനേജർ ഫ്രാങ്ക് റൈക്കാർഡിനോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 16 ആം വയസ്സിൽ മെസ്സി ബാഴ്സയുടെ സീനിയർ ടീം താരമായി. പിന്നീട് അങ്ങോട്ടുള്ളത് നമ്മളെല്ലാം മനപ്പാഠമാക്കിയ ചരിത്രം. മെസ്സി വളർന്നു, ഒപ്പം ബാഴ്സയും. മഹാന്മാരായ ഒരുപാട് പേർ മെസ്സിക്കൊപ്പം ഇക്കാലയിളവിൽ കളിച്ചു. തുടർച്ചയായി 9 തവണ ബാലൻഡിയോർ അവസാന മൂന്നിൽ ഇടം പിടിച്ചു. 5 തവണ വിജയി ആയപ്പോൾ, 4 തവണ രണ്ടാമത് വന്നു. ഇനിയും മെസ്സിക്ക് മുന്നിൽ ഒരുപാട് വർഷങ്ങളും, പുരസ്കാരങ്ങളും , ട്രോഫികളും കിടപ്പുണ്ട്.
മെസ്സിയുടെ ജൈത്രയാത്ര പാതിവഴി പിന്നിടുന്നതേയുള്ളൂ. ആ യാത്രയിൽ മെസ്സിക്കൊപ്പം നമുക്കും പങ്കു ചേരാം. മെസ്സി തന്റെ ഇടം കാലു കൊണ്ട്, മുന്നിലുള്ള പർവതങ്ങൾ ഓരോന്നായി കേറിയിറങ്ങുമ്പോൾ പറ്റുന്ന ചെറിയ വീഴ്ച്ചകൾക്കൊപ്
പവും, കീഴടക്കുന്ന വലിയ ഉയരങ്ങൾക്കൊപ്പവും കൂടെ നിൽക്കാം.
ഏറെ അഭിമാനത്തോടെ,സന
്തോഷത്തോടെ ആരാധകരുടെ ഒരു സല്യൂട്ട്....!💙
Comments
Post a Comment