Skip to main content

Posts

Showing posts from July, 2017

ഒടുവിലത് സ൦ഭവിച്ചു.... ആരാധക ഹൃദയ൦ കീഴടക്കിയ പ്രീയ സഹോദരനു വിട !!!

2011 ഇംഗ്ലണ്ടിൽ ആയിരുന്നു ബ്രാഡ്ലി ജനിച്ചത്. ആ കുഞ്ഞിന്റെ ജീവിതം കീഴ്മേൽ മറിയുമ്പോൾ അവനു പ്രായം കേവലം 18 മാസം. ന്യൂറോബ്ലാസറ്റോമ എന്ന ക്യാൻസർ രോഗമായിരുന്നു അവന് . ചെറിയ കുഞ്ഞുങ്ങളിൽ മാത്രം കണ്ടു വരുന്ന അത്യപൂർവ്വമായ ക്യാൻസർ. മാതാവിന്റെ ഉദരത്തിൽ വെച്ച് തന്നെ ബാക്കിയാവുന്ന ന്യുറോ ബ്ലാസ്റ്റ്സ് എന്ന കോശങ്ങളിൽ നിന്നും വളരുന്ന അപൂർവ്വ രോഗം. ആധുനിക ശാസ്ത്രത്തിനും പരിമിതികൾ ഉള്ള ഈ രോഗത്തിൽ നിന്നും രക്ഷിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നിരാശയായിരുന്നു എന്നും ഫലം. ലോകമെമ്പാടുമുള്ള ആരാധകരും മനുഷ്യസ്നേഹികളും സാമ്പത്തികവും അല്ലാതെയും ഇക്കാലമത്രയും ബ്രാഡ്ലിയെ സഹായിച്ചിരുന്നു, പക്ഷെ നമ്മുടെ ആഗ്രഹങ്ങൾക്കോ പണത്തിനോ വാങ്ങാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങൾ ഉണ്ടല്ലോ. തുടർച്ചയായ ചികിത്സകൾ കൊണ്ട് പ്രയോജനം ഇല്ലെന്ന ബോധ്യത്തിൽ ഒടുവിൽ ഈ വർഷം മെയ് മാസം ബ്രാഡ്ലി ആശുപത്രി വിട്ടു. ശിഷ്ട കാലം മരണവും കാത്തു വീട്ടിൽ. ഒരു കടുത്ത സണ്ടർലൻഡ് ആരാധകനായിരുന്നു ബ്രാഡ്‌ലി.  മുൻ സണ്ടർലൻഡ് താരവും ഇംഗ്ലണ്ട് കളിക്കാരനുമായ ജർമൻ ഡെഫോയി ആയിരുന്നു ഇഷ്ട്ട താരം. രോഗശയ്യയിലും ഫുട്ബോളിനെ അതിരറ്റ സ്നേഹിച്ച ബ്രാഡ്‌ലി അങ്ങിനെയാണ് ലോക ശ്രദ്ധ...

എത്രപേർക്കറിയാം ഇതല്ല ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച ഫുട്ബോൾ റാങ്കിംഗ് എന്ന് !!!

1995 ഡിസംബർ അവസാനവാരത്തിൽ സമാപിച്ച  ചെന്നൈ സാഫ് ഫുട്ബാൾ വിജയമാണ് ഇന്ത്യയെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ റാങ്കിന് അർഹരാക്കിയത്. ബ്രൂണോ കുടീഞ്ഞോയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിൽ അന്ന് നാല് മലയാളികൾ. ജോപോൾ  അഞ്ചേരി, കെ വി ധനേഷ്, ഖലീലുറഹ്‌മാൻ എന്നിവർ പ്രതിരോധത്തിലും ഐ എം വിജയൻ ആക്രമണത്തിലും* TEAM: Goalkeepers: Hemanta Dora (East Bengal Club), Arpan Dey (Bengal). Defenders: K.V. Dhanesh (Kerala), Khalil-Ur Rehman (Karnataka), Aloke Das (East Bengal Club), Debashish Pal Chowdhury (East Bengal Club), Jo Paul Ancheri (JCT Mills) Midfielders: Carlton Chapman (JCT Mills), Aqueel Ansari (Churchill Brothers SC), Basudeb Mondal (East Bengal Club), Tejinder Kumar (JCT Mills), Ajoy Kumar Singh (Maharashtra), Bruno Coutinho (Salgaocar SC - CAPTAIN). Forwards: Syed Shabir Pasha (Indian Bank, Tamil Nadu), I.M. Vijayan (JCT Mills), Baichung Bhutia (East Bengal Club), Abdul Khalique (Bengal). CHIEF-COACH: RUSTAM AKRAMOV (Uzbekistan); COACH: AMJAD KHAN (Karnataka). RESULTS: League ...

ജർമ്മനി ഡാ..

കോൺഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരായ ജർമ്മനിക്ക് ഫിഫാ റാങ്കിംഗിൽ കുതിച്ചു ചാട്ടം . കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജർമ്മനി പുതിയ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ കടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി. കോൺഫെഡറേഷൻ കപ്പിലെ കുതിപ്പാണ് ജർമ്മനിക്ക് തുണയായത്. കഴിഞ്ഞ് ഏപ്രിൽ മുതൽ റാങ്കിംഗിലെ ഒന്നാം സ്ഥാനം കൈവശം വെച്ചിരുന്നത് ബ്രസീലായിരുന്നു. രണ്ടാം സ്ഥാനത്ത് അർജന്റീനയും. കോൺഫെഡറേഷൻ കപ്പിലെ മികച്ച പ്രകടനം പോർച്ചുഗൽ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം റാങ്കിൽ എത്തിയപ്പോൾ കോൺഫെഡറേഷൻ കപ്പിലെ മുന്നേറ്റം ചിലിയെ റാങ്കിംഗിൽ സഹായിച്ചില്ല. മൂന്നു സ്ഥാനങ്ങൾ പിറകോട്ട് പോയി ഏഴാം സ്ഥാനത്തായി ചിലി. ഏഷ്യൻ രാജ്യങ്ങളിൽ ലോകകപ്പ് യോഗ്യത നേടിയ ഇറാൻ ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23ാം റാങ്കിലേക്ക് എത്തി. ഇന്ത്യ റാങ്കിംഗിൽ രണ്ടു പടി കൂടെ മുന്നോട്ടേക്ക് വന്ന് 98ാം റാങ്കിലും എത്തി. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ വിജയമാണ് ഇന്ത്യയെ റാങ്കിംഗിൽ സഹായിച്ചത്. കൂടുതൽ വർത്തകൾക് ഞങ്ങളുടെ fb പേജ് ഫോളോ ചെയ്യുക..  https://www.facebook.com/soccerindiaa/ source : fanport.in

ഇന്ത്യ 96ാം റാങ്കിൽ !!! ഫുട്ബോൾ പ്രേമികൾക്ക് ഇത് അഭിമാന നിമിഷം

റാങ്കിംഗിലെ ഇന്ത്യൻ ഫുട്ബോൾ കുതിപ്പ് ഇന്ത്യൻ ഫുട്ബോളിലെ ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ മുന്നേട്ട് പോവുകയാണ്. ഇന്ന് പുറത്തിറങ്ങിയ പുതിയ ഫിഫ റാങ്കിംഗിൽ 96ാം സ്ഥാനത്തേക്കാണ് ഇന്ത്യ മുന്നേറിയത്. ഇന്ത്യ സമീപ ഭാവിയിൽ തന്നെ തങ്ങളുടെ ചരിത്രത്തിലെ റാങ്കിംഗിലേക്ക് എത്തുമെന്ന് സൂചനയാണ് ഇത് നൽകുന്നത്. അവസാനം വന്ന റാങ്കിംഗിൽ 331 പോയന്റോടെ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗിൽ 341 പോയന്റോടെയാണ് ഇന്ത്യ 96ാം സ്ഥാനത്തെത്തിയത്. ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കിർഗിസ്ഥാനെ പരാജയപ്പെടുത്തിയത് ഉൾപ്പെടെ സമീപ കാലത്ത് നടത്തിയ മികച്ച പ്രകടങ്ങളാണ് ഇന്ത്യയെ റാങ്കിംഗിൽ മുന്നോട്ടേക്ക് നയിക്കുന്നത്. അവസാനം കളിച്ച 8 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയും കോച്ച് കോൺസ്റ്റന്റൈനും മുന്നേറുന്നത്. അടുത്തു തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഇന്ത്യ എത്തുമെന്ന് കോച്ച് കോൺസ്റ്റന്റൈൻ തന്നെ നേരത്തെ പറഞ്ഞിരുന്നു. ഇനി മകാവോയുമായുള്ള രണ്ട് ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളും ഫലസ്തീനുമായുള്ള സൗഹൃദ മത്സരവുമാണ് ഇന്ത്യയ്ക്കു മുന്നിൽ ഉള്ളത്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പിൽ ഒന്നാ സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. ...

കൊണ്ടോട്ടിയിലെ ഓട്ടോക്കാര൯

കൊണ്ടോട്ടിയിലെ ഓട്ടോക്കാരനില്‍ നിന്നും രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോളറിലേക്കുള്ള ദൂരത്തില്‍ അനസ് എടത്തൊടിക പിന്നിട്ടത് സഹനത്തിന്റെ, സാഹസത്തിന്റെ കാല്‍പ്...

അഭ്യൂഹങ്ങൾക്ക് വിരാമം; മെസ്സി ബാഴ്സലോണക്കൊപ്പം തന്നെ

  ബാഴ്സലോണക്കൊപ്പം  കാലാവധി നീട്ടിക്കൊണ്ടുള്ള കരാറില്‍ ലയണല്‍ മെസ്സി ഒപ്പു വെക്കാനൊരുങ്ങുന്നു. 2021 വരെ ബാഴ്സലോണക്കൊപ്പം ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി. ബാഴ്സയുമായി ദീര്‍ഘകാലമായുള്ള ബന്ധം അവസാനിപ്പിച്ച്‌ മെസ്സി ഈ വര്‍ഷം മറ്റേതെങ്കിലും ക്ലബ്ബില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാഴ്സക്കൊപ്പം നാലു വര്‍ഷം കൂടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച്‌ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് താരം. നാലു വര്‍ഷം കൂടി കഴിയുമ്ബോള്‍ മെസ്സിക്ക് 34 വയസ്സ് പൂര്‍ത്തിയാകും. അര്‍ജന്റീനിയന്‍ താരം 2021 ജൂണ്‍ 30 വരെ തങ്ങളോടൊപ്പമുണ്ടാകുമെന്നും കരാര്‍ പുതുക്കുമെന്നും ബാഴ്സലോണ പ്രസ്താവനയിറക്കി. അടുത്തയാഴ്ചയാകും പുതുക്കിയ കരാറില്‍ മെസ്സി ഒപ്പു വെയ്ക്കുകയെന്നും ബാഴ്സലോണ പറഞ്ഞു. പ്രീ സീസണ്‍ ട്രെയിനിങ്ങിനായി അടുത്തയാഴ്ചയാണ് മെസ്സി ക്ലബ്ബിലെത്തുക. ക്ലബ്ബുമായുള്ള കരാര്‍ മെസ്സി പുതുക്കാനൊരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് ബാഴ്സലോണ വ്യക്തമാക്കി. ഫുഡ്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരിലൊരാളാണ് മെസ്സിയെന്നും ക്ലബ്ബിന് അസാധാരണമായ വിജയങ്ങള്‍ സമ്മാനിച്ച താരമാണ് മെസ്സിയെന്നും ബാഴ്സ പറഞ്ഞു. 12-ാം വയസ്സിലാണ് മെസ്സി ബ...

മലയാളി താരം ആഷിഖ് കുരുണിയനെ പൂനെ സിറ്റി നിലനിർത്തി

ഇന്ത്യൻ ഫുട്ബോളിന്റെ കേരള പ്രതീക്ഷകളെ നെഞ്ചിലേറ്റി സ്പെയിൻ വരെ എത്തിച്ച മലയാളികളുടെ സ്വന്തം ആഷിഖ് കുരുണിയനെ പൂനെ സിറ്റി എഫ് സി നിലനിർത്തി. അണ്ടർ 23 താരമായാണ് ആഷിഖ...

കേരളത്തിന്റെ സൂപ്പർ സ്റ്റാർ ഇനി മഞ്ഞപ്പടയുടെ മാത്രം സ്വന്തം

സി കെ വിനീതിനെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നു. രണ്ടു കളിക്കാരെ ഡ്രാഫ്റ്റിനും മുന്നേ നിലനിർത്താം എന്ന തീരുമാനത്തിൽ കേരളം നിലനിർത്താൻ ത...

#ഫുട്ബാൾ #വേൾഡ് #കപ്പ്‌ #ഇന്ത്യ

Exactly 4 months to go until we host and play our first ever FIFA tournament. The FIFA U-17 World Cup will begin on October 6. Where will you be watching it? #FootballTakesOver #FIFAU17WC #soccerINDIA https://m.facebook.com/story.php?story_fbid=1178829028911479&substory_index=0&id=629774310483623

മെസ്സിയുടെ കല്യാണം മലയാളം ട്രൈലെർ

Lionel Messi & Antonella Roccuzzo Messi Malayalam Wedding Trailer Lionel Messi & Antonella Roccuzzo https://m.facebook.com/story.php?story_fbid=1201410889986626&id=629774310483623