Skip to main content

Posts

Showing posts from January, 2018

BBC @ 400

യൂറോപ്പിലെ ഏറ്റവും മികച്ച അക്രമണനിരയായ BBC മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. റയൽ മാഡ്രിഡിന് വേണ്ടി 400 ഗോളുകൾ എന്ന നേട്ടമാണ് വലൻസിയക്കെതിരായ മത്സരത്തിലൂടെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ താരങ്ങളായ ബെൻസിമ,ബെയ്ൽ,ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരാണ് BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2013 തൊട്ട് റയൽ മാഡ്രിഡിനെ മൂന്നു ചാമ്പ്യൻസ് ലീഗ് ടൈറ്റുകളിലേക്ക് നയിച്ചവരാണ് റയലിന്റെ ആക്രമണ ത്രയം. ക്രിസ്റ്റിയാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഇരട്ട ഗോളുകളാണ് 400 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ റയലിന്റെ ആക്രമണ ത്രയത്തെ സഹായിച്ചത്. 280 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഒന്നിച്ച് ബിബിസി ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്നത്. 400 ഗോളുകളിൽ പകുതിയിലേറെ ഗോളുകളും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സംഭാവനയാണ്. റൊണാൾഡോ 225 ഗോളുകളും ഗാരെത് ബെയിൽ 76 ഗോളുകളും കരിം ബെൻസിമ 99 ഗോളുകളും ഒന്നിച്ച് റയലിന് വേണ്ടി കളിയ്ക്കാൻ തുടങ്ങിയതിൽ പിന്നെ നേടി.  പരിക്കിനെ തുടർന്ന് ഈ സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ BBC യുടെ സേവനം റയലിന് ലഭിച്ചിരുന്നില്ല. മസിൽ ഇഞ്ചുറി കാരണം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഗാരെത് ബെയിലിനു ഒട്ടേറെ മത്സരങ്ങൾ നഷ...

ഗോൾ ടൂർണമെന്റ്; എം ഡി കോളേജും എം എ കോളേജും ക്വാർട്ടറിൽ

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ 2018ന്റെ ഇന്നലത്തെ പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ എം ഡി കോളേജ് പഴഞ്ഞിയും, എം എ കോളേജ് കോതമംഗലവും വിജയിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജിനെയാണ് എം ഡി കോളേജ് പഴഞ്ഞി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ ഗോൾ ടൂർണമെന്റ് റണ്ണേഴ്സ് അപ്പാണ് എം ഡി കോളേജ്. എം ഡി കോളേജിനായി 11ആം മിനുട്ടിൽ സാദിഖ്, 50ആം മിനുട്ടിൽ ആഷിഖ്, 74ആം മിനുട്ടിൽ ഹാരിസ് എന്നിവരാണ് ഗോൾ സ്കോർ ചെയ്തത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എം എ കോളേജ് കോതമംഗലം വ്യാസ കോളേജ് വടക്കാഞ്ചേരിയെ തകർത്തു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കോതമംഗലത്തിന്റെ ജയം. ഷംനാസിന്റെ ഹാട്രിക്കാണ് കോതമംഗലത്തിന് കരുത്തായത്. ഷംനാസിന് പുറമെ നബീലും കോതമംഗലത്തിനായി ഇന്നലെ ഗോൾ നേടി. കടപ്പാട്: http://fanport.in കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/soccerindiaa