" ഞാൻ ഇവിടെ ഒരു ബാലനായിട്ടായിരുന്നു വന്നത് എന്നാൽ പോകുന്നത് ഒരു കുടുബം ആയിട്ടാണ് "
തൻ്റെ വിരമിക്കൽ പത്ര സമ്മേളനത്തിൽ പുയോൾ പറഞ്ഞ വാക്കുകൾ ആണിത്. ആ വാക്കുകളിൽ ഉണ്ട് പുയോൾ ആരായിരുന്നെന്ന്.
മുന്നിൽ നിന്ന് നയിച്ച പോരാളി ആയിരുന്നു അദ്ദേഹം. പലപ്പോഴും ടീം പതറുമ്പോഴെല്ലാം കാണികളുടെ സഹായത്തോടെ ടീമിനെ വീണ്ടും ആ പഴയ സ്പിരിറ്റിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
അതു മാത്രമല്ല ടീം പരാജയപ്പെടുമ്പോൾ ഓരോ കളിക്കാരുടെയും അരികിൽ ചെന്ന് അവരുടെ അത്മവിശ്വാസം നഷ്ട്ടപ്പെടാതെ അവരെ ആശ്വസിപ്പിച്ചിരുന്നു പുയോൾ. ഈ ചിത്രം തന്നെ അതിന് ഉദാഹരണം ആണ് .2013 ലെ കോപ്പാ ഡെൽ റേ ഫൈനലിൽ റയലിനോട് ബാഴ്സ പരാജയപ്പെട്ടപ്പോൾ സങ്കടപ്പെട്ടിരിക്കുന്ന നെയ്മുവിനെ പുയോൾ ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഇത്,അതായിരുന്നു പുയോൾ.
മത്സരത്തിനിടയിൽ കളിക്കാരെ ശാസിക്കാനും, തീരുമാനങ്ങൾ എടുക്കാവാനും അവകാശമുള്ള ഒരേ ഒരാൾ പുയോൾ ആയിരുന്നു (ഇന്നത് ചെയ്യുന്നത് മഷെയാണ്). മത്സരത്തിനിടെ ഗോൾ ആഘോഷത്തിൽ മതിമറന്ന് ഡാൻസ് കളിക്കുന്ന ആൽവസിനേയും, അഭിദാലിനേയും "മതി, ഇനി പോയി കളിക്ക് " എന്ന് ശാസിക്കുന്ന പുയോൾ....
മത്സരത്തിനിടെ ആരോ എറിഞ്ഞ എന്തോ ഒരു സാധനം റഫറിയെ കാണിക്കുന്ന പീകെയോട് "വലിച്ചെറിഞ്ഞ് കളിക്കെടാ " എന്ന് വിരൽ ചൂണ്ടി ശാസിക്കുന്ന പുയോൾ....
എന്നാൽ മറ്റു കളിക്കാരുടെ വിമർശനങ്ങൾക്കും ഉപദേശങ്ങൾക്കും അദ്ദേഹം എന്നും ചെവികൊടുത്തിരുന്നു. ഒരിക്കൽ ഏതാണ് എതിർ ടീമെന്ന് ഓർമ്മയില്ല, പുയോളിൻ്റെ ഒരു ചെറിയ പിഴവിൽ ആ ടീം ഏതാണ്ട് ഗോളിനടുത്തെത്തി എന്നാൽ ആൽവസിൻ്റെ സമയോചിത ഇടപ്പെടൽ മൂലം ആ ഗോൾ ശ്രമം വിഫലമായി.എന്നാൽ ആൽവസ് അപ്പോൾ തന്നെ പുയോളിനോട് ആ പിഴവ് ചൂണ്ടി കാട്ടി വിമർശിച്ചു.എല്ലാ വിമർശനങ്ങളും പക്വതയോടെ കേൾക്കുകയും ചെയ്തു പുയോൾ. പിന്നീട് ആ മത്സരം വിജയിച്ചത് പുയോളിൻ്റെ ഗോളോടുകൂടിയായിരുന്നു. തളരാത്ത പോരാട്ട വീര്യത്തിന് ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു പുയോൾ എന്ന പോരാളി.
ഒരു പക്ഷെ മുട്ടിന് പരിക്കുപറ്റിയില്ല എങ്കിൽ ഒരു 2,3 സീസൺ കൂടി കളിച്ചേനെ അദ്ദേഹം. നമ്മുടെ തീരാ നഷ്ട്ടം തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന് പകരക്കാരനെ ബാഴ്സ മാനേജ്മെൻ്റിന് ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിൻ്റ വില മനസിലാക്കി തരുന്നു.
ഇനി അദ്ദേഹം ബാഴ്സലോണ കോച്ചായി വരുന്നത് കാണാനാണ് നമ്മൾ ആരാധകർ ആഗ്രഹിക്കുന്നത്.
ആ നാളേക്കായി നമ്മുക്ക് കാത്തിരിക്കാം....
Comments
Post a Comment